Ultimate magazine theme for WordPress.

ഇറാനി ഭാഷകളിലേക്ക് ബൈബിൾ പരിഭാഷപ്പെടുത്താൻ ഒരുങ്ങി ബൈബിൾ വിവർത്തകർ

 

 

മുസ്ലീം ഭൂരിപക്ഷമുള്ള ഇറാനിൽ ഹൌസ് ചർച്ചുകൾ വളർന്നു കൊണ്ടിരിക്കെ, ആദ്യമായി തിരുവചനം അവരുടെ പ്രാദേശിക ഭാഷകളിലേക്ക് വിവർത്തനം ചെയ്യുവാൻ ബൈബിൾ വിവർത്തകർ തങ്ങളുടെ ജീവിതം മാറ്റിവെക്കുകയാണ്. വിവർത്തന ഏജൻസിയായ അൺഫോൾഡിംഗ് വേഡിന്റെ പ്രവർത്തനത്തിലൂടെ, ഇറാനിലെയും ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികൾക്കും സുവിശേഷം കൂടുതൽ പ്രാദേശിക ഭാഷകളിലേക്ക് വിവർത്തനം ലഭ്യമാക്കാൻ കഴിയും. പ്രാദേശിക ഭാഷകളിൽ ബൈബിൾ ഇതുവരെ ലഭ്യമല്ലാത്ത 5,500 ഭാഷകൾ സംസാരിക്കുന്ന 1.45 ബില്യൺ ആളുകൾ ലോകത്തിലുണ്ട്.

മിറിയം എന്നും സ്റ്റെല്ല എന്നും പേരുള്ള ( യഥാർത്ഥ പേരല്ല) രണ്ട് ഇറാനിയൻ സ്ത്രീകൾ തങ്ങളുടെ ജീവൻ പണയപ്പെടുത്തി, സുവിശേഷവത്ക്കരണത്തിനായി ഓപ്പൺ ബൈബിൾ സ്റ്റോറി റിസോഴ്‌സുകളെ ഫാർസിയിൽ നിന്ന് മറ്റ് ഇറാനിയൻ ഭാഷകളിലേക്ക് വിവർത്തനം ചെയ്യുന്നത്തിനായി സഹായിച്ചുകൊണ്ടിരിക്കുന്നു. കൂടുതൽ ഇറാനിയൻ ഭാഷകളിലേക്ക് ബൈബിൾ വിവർത്തനം ചെയ്യാൻ സഹായിക്കുന്നതിന് മിറിയം തീരുമാനിച്ചു.”ഇറാൻ പബ്ലിക് സ്കൂളുകളിൽ ഞങ്ങളുടെ പ്രാദേശിക ഭാഷകൾ പഠിക്കാൻ ഞങ്ങൾക്ക് അനുവാദമില്ല. ഇത് ഞങ്ങളുടെ ആളുകൾക്ക് ഒരു പരിമിതിയാണ്. എന്നാൽ എനിക്ക് ഈ ഭാഷാ വൈദഗ്ധ്യം ഉണ്ട് , അതിനാൽ എനിക്ക് എന്റെ സ്വന്തം ആളുകളെ സഹായിക്കാൻ കഴിയും. എന്റെ അമ്മയെപ്പോലുള്ള ആളുകൾക്ക് ഈ പുസ്തകം വായിക്കാൻ കഴിയും. ,” മിറിയം പറഞ്ഞു. ക്രിസ്തുമതം ഒരു മതമാണെന്നാണ് അവൾ ആദ്യം കരുതിയത്. എന്നാൽ , ക്രിസ്തുമതം ഒരു ബന്ധമാണെന്ന് അവൾ ഇപ്പോൾ മനസ്സിലാക്കുന്നു. “ഈ ജോലി പൂർത്തിയാകാതെ വിടുന്നത് സങ്കൽപ്പിക്കാൻ പോലും കഴിയില്ല. എനിക്ക് ഈ ജോലി പൂർത്തിയാക്കി ഫലം കാണണം. എന്റെ പ്രിയപ്പെട്ടവർ ക്രിസ്തുവിൽ രക്ഷ അനുഭവിക്കുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു. ഇത് എന്റെ സ്വപ്നമാണ്; വിവർത്തകരായ രണ്ടു പേരും പറയുന്നു

UnfoldingWord ആരംഭിക്കുന്നതിന് മുമ്പ്, ലോകമെമ്പാടുമുള്ള പരമ്പരാഗത ബൈബിൾ വിവർത്തന ഏജൻസികൾ “അത്ഭുതകരമായ വിവർത്തന ജോലി” ചെയ്യുകയും അത് തുടരുകയും ചെയ്തിട്ടുണ്ട്. എന്നിരുന്നാലും, ബൈബിൾ പരിഭാഷാ ഏജൻസികൾക്ക് വിദേശത്തേക്ക് അയയ്ക്കാൻ കഴിയുന്ന പാശ്ചാത്യ ബൈബിൾ വിവർത്തകരുടെ എണ്ണം കുറഞ്ഞു വരികയും , ബൈബിൾ വിവർത്തനത്തിനുള്ള ആവശ്യം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. തുടർന്ന് unfoldingWord ഈ പ്രശ്നം പരിഹരിക്കാനുള്ള ഒരു മാർഗം വികസിപ്പിച്ചെടുത്തു. അവർ അതിനെ സഭാ കേന്ദ്രീകൃത ബൈബിൾ പരിഭാഷ എന്ന് വിളിക്കുന്നു. ശിഷ്യത്വത്തിന്റെ ഭാഗമായി സഭയുടെ ജീവിതത്തിൽ ഉൾപ്പെടുത്തിയ ബൈബിൾ പരിഭാഷയാണിത്. അൺഫോൾഡിംഗ് വേർഡ് ചെയ്യുന്നത്, എല്ലാ ഭാഷകളിലും ബൈബിൾ വിവർത്തനം ചെയ്യുക എന്ന ലക്ഷ്യത്തോടെ എല്ലാ ജനവിഭാഗങ്ങളിലും സഭയെ സജ്ജരാക്കുന്നു എന്നതാണ്.

 

Sharjah city AG