അലൈൻ : ഹെബ്രോൺ ഐപിസി അലൈന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഹെബ്രോൺ ഫെസ്റ്റ് 2023 ഏകദിന കൺവെൻഷൻ നവംബർ 15 ബുധനാഴ്ച (നാളെ) വൈകിട്ട് 7: 30 മുതൽ അലൈൻ ഇവാഞ്ചലിക്കൽ ചർച്ച് സെന്റർ ആർക്ക് ഹാളിൽ വച്ച് നടത്തപ്പെടുന്നു. പ്രസ്തുത മീറ്റിംങ്ങിൽ റവ. ഡോക്ടർ സൈമൺ ചാക്കോ ( സഭാ ശുശ്രൂഷകൻ ഹെബ്രോൺ ഐപിസി) അധ്യക്ഷത വഹിക്കുകയും, പാസ്റ്റർ കെ എസ് ജേക്കബ് (അലൈൻ ഐപിസി) മീറ്റിംഗ് ദൈവ കരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുകയും, അനുഗ്രഹീത ദൈവദാസൻ പാസ്റ്റർ സാം കുമരകം ദൈവവചനത്തിൽ നിന്നും ശുശ്രൂഷിക്കുകയും ചെയ്യും.ഹെബ്രോൺ മെലഡീസ് ഗാന ശുശ്രൂഷക്ക് നേതൃത്വം നൽകും. യോഗത്തിനു ബ്രദർ ചാർലി തങ്കച്ചൻ (സെക്രട്ടറി), ബ്രദർ റെജി സുകുമാരൻ (ട്രഷറർ) തുടങ്ങിയവരുടെ നേതൃത്വത്തിൽ വിപുലമായ നിലയിൽ ക്രമീകരണങ്ങൾ ചെയ്തു വരുന്നു.
