Ultimate magazine theme for WordPress.

ചർച്ച് ഓഫ് ഗോഡ് സെൻട്രൽ വെസ്റ്റ് റീജിയനൽ വൈ.പി.ഇ റീജിനൽ ക്യാമ്പ്

 

 

ചെമ്പൂർ: ചർച്ച് ഓഫ് ഗോഡ് സെൻട്രൽ വെസ്റ്റ് റീജിയന്റെ  വൈ.പി.ഇ യുടെ റീജിനൽ താലന്ത് പരിശോധനയും ക്യാമ്പും നവംബർ 9 വ്യാഴം മുതൽ 12 ഞായർ വരെ ചർച്ച് ഓഫ് ഗോഡ് മഹനീയം ക്യാമ്പസിൽ നടക്കും.9ന് രാവിലെ 9.30 മുതൽ താലന്ത് പരിശോധന നടക്കും. 10-ന് രാവിലെ സെൻട്രൽ വെസ്റ്റ് റീജിയൻ ഇവാഞ്ചലിസം ഡയറക്ടർ പാസ്റ്റർ ഇ.പി സാം കുട്ടി ക്യാമ്പ് ഉത്ഘാടനം ചെയ്യും. റവ. ബെനിസൺ മത്തായി (റീജിനൽ ഓവർസിയർ), പാസ്റ്റർ അരുൾ തോമസ്സ് (ഡൽഹി)ബ്രദർ ഡേവിസ് എബ്രഹാം, പാസ്റ്റർ ജെമി ജേക്കബ് എന്നിവർ ക്ലാസ്സുകൾ നയിക്കും. “ഫോക്കസ്”എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം. ദൈവ വചന ക്ലാസ്സുകൾ, മിഷൻ ചലഞ്ച്, റ്റാരി മീറ്റിങ്ങുകൾ,ഗ്രൂപ്പ് തിരിച്ചുള്ള കൗൺസിലിംഗ് സെക്ഷനുകൾ, മ്യൂസിക്ക് നൈറ്റ് എന്നിവ ക്യാമ്പിന്റെ പ്രത്യേകതകളാണ്. പാസ്റ്റർ മാർക്ക് ത്രിഭുവന്റെ നേത്യത്വത്തിൽ ഉള്ള ടീം സംഗീത ശുശ്രൂഷകൾക്ക് നേത്യത്വം നൽകും. റീജിനൽ യൂത്ത് ഡയറക്ടർ പാസ്റ്റർ ലിജീഷ് തോമസ്സിന്റെയും വൈ.പി.ഇ റീജിനൽ ബോർഡിന്റെയും നേത്യത്വത്തിൽ അവസാന വട്ട ക്രമീകരണങ്ങൾ നടക്കുന്നു.

Sharjah city AG