ആരാധനാലയങ്ങളിൽ അസമയത്ത് ഇനി വെടിക്കെട്ട് വേണ്ട: ഹൈക്കോടതി
ദൈവത്തെ പ്രീതിപ്പെടുത്താൻ പടക്കം പൊട്ടിക്കണമെന്ന് ഒരു വിശുദ്ധ ഗ്രന്ഥത്തിലും പറയുന്നില്ല
തൃശൂർ: സംസ്ഥാനത്തെ ആരാധനാലയങ്ങളില്‍ അസമയത്തുള്ള വെടിക്കെട്ടിന് ഹൈക്കോടതി നിരോധനം ഏര്‍പ്പെടുത്തി. ജസ്റ്റിസ് അമിത് റാവല്‍ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ഹൈക്കോടതിയുടെ ഉത്തരവ് വിഡ്ഢിത്തരമാണെന്നും പുനഃപരിശോധിക്കണമെന്നും ദേവസ്വം ബോർഡ് പ്രതിനിധികൾ പ്രതികരിച്ചു.
പടക്കം മതപരമായ കേന്ദ്രങ്ങളിൽ നിരോധിച്ച് മറ്റിടങ്ങളിൽ അനുവദിക്കുന്നത് തുല്യ നീതിയല്ലെന്നും കേരളത്തിലെയും തമിഴ് നാട്ടിലേയും പടക്ക തൊഴിലാളികളെ ഇത് ബാധിക്കുമെന്നും അവർ പറഞ്ഞു.
ദൈവത്തെ പ്രീതിപ്പെടുത്താൻ പടക്കം പൊട്ടിക്കണമെന്ന് ഒരു വിശുദ്ധ ഗ്രന്ഥത്തിലും പറയുന്നില്ലെന്നാണ് ഹൈക്കോടതിയുടെ വിശദികരണം. നിലവിൽ വെടിക്കെട്ട് ശബ്ദ, പരിസ്ഥിതി മലിനീകരണങ്ങൾക്ക് കാരണമാകുന്നുണ്ട്. ആരാധനാലയങ്ങളിൽ നിയമവിരുദ്ധമായി സൂക്ഷിച്ചിരിക്കുന്ന വെടിമരുന്ന് പോലീസ് കമ്മീഷണര്‍മാരുടെ സഹായത്തോടെ ജില്ലാ കളക്ടര്‍ പരിശോധന നടത്തി പിടിച്ചെടുക്കണമെന്ന് കോടതി വ്യക്തമാക്കി, ഉത്തരവ് മറികടന്ന് വെടിക്കെട്ട് നടത്തിയാല്‍ തക്കതായ നടപടിയെടുക്കാന്‍ കളക്ടര്‍മാര്‍ ബാധ്യസ്ഥരാണെന്നും കോടതി അറിയിച്ചു. കേസ് തുടര്‍പരിഗണനയ്ക്കായി നവംബര്‍ 24 നേക്ക് മാറ്റിയിട്ടുണ്ട്.