ഷാർജ: യു.പി.എഫ് യുഎഇ സംഘടിപ്പിക്കുന്ന ആരാധനാ സന്ധ്യ- റിട്ടേൺ 2023 ഷാർജ വർഷിപ്പ് സെൻ്ററിലെ മെയിൻ ഹാളിൽ നടക്കും.
നവംബർ 16 വൈകിട്ട് 7:30 മുതൽ നടക്കുന്ന വർഷിപ്പ് നൈറ്റിൽ ഡോ. ബ്ലസ്സൻ മേമന ശുശ്രൂഷിക്കും.
യു പി എഫ് പ്രസിഡണ്ട് പാസ്റ്റർ നിഷാന്ത് എം. ജോർജ് അധ്യക്ഷത വഹിക്കും.
മീറ്റിംഗിന്റെ വിജയത്തിനായുള്ള വിപുലമായ ക്രമീകരണങ്ങൾ യുപി എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
വിവരങ്ങൾക്ക്- ബ്രദർ തോമസ് വർഗീസ് 055 494 9504 ബ്രദർ സന്തോഷ് ഈപ്പൻ 050 657 6490
