അബൂജ: വടക്ക് – കിഴക്കൻ നൈജീരിയയില്‍ ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയ കത്തോലിക്ക വൈദികന്‍ മോചിതനായി. തരാബ സ്‌റ്റേറ്റിലെ (വടക്ക്-കിഴക്കൻ നൈജീരിയ) ഐബി ലോക്കൽ കൗൺസിലിലെ ഇടവക വികാരിയായ ഫാ. തദ്ദേവൂസ് തർഹെംബെയെയാണ് അക്രമികളില്‍ നിന്നു മോചിതനായിരിക്കുന്നത്. വുക്കാരി രൂപതയുടെ വക്താവ് ഫാ. ജോൺ ലെയ്‌ക്കാണ് വൈദികന്‍ മോചിതനായ വിവരം മാധ്യമങ്ങളെ അറിയിച്ചത്.
രൂപത ബിഷപ്പ് മാർക് എൻസുക്വെയ്ന്‍ വൈദികന്റെ മോചനത്തില്‍ സന്തോഷം പ്രകടിപ്പിച്ചു. ദുഷ്‌കരമായ സമയത്ത് പ്രാർത്ഥനകൾക്കും ഐക്യദാർഢ്യത്തിനും രൂപതയിലെ വൈദികർ, സന്യാസിനികള്‍, വിശ്വാസികൾ ഉള്‍പ്പെടെ എല്ലാവര്‍ക്കും നന്ദി അര്‍പ്പിക്കുന്നതായി ബിഷപ്പ് മാർക് പറഞ്ഞു.
