ആയുർ : CRYM സ്റ്റേറ്റ് കമ്മിറ്റി ഓഫീസ് ഇന്നലെ 1-10-23 ൽ ഉത്‌ഘാടനം ചെയ്തു. ചർച്ച് ഓഫ് ക്രൈസ്റ്റ് ജനറൽ പ്രസിഡന്റ് ഡോ: റെനി അലക്സാണ്ടർ CRYM- സ്റ്റേറ്റ് കമ്മിറ്റിക്ക് നൽകിയ വാഗ്ദാനം ഇന്നലെ യാഥാർത്ഥ്യമായി. ചർച്ച ഓഫ് ക്രൈസ്റ്റ് സഭ യുവജനങ്ങൾക്കിടയിലെ സി ആർ വൈ എമ്മിന്റെ പ്രവർത്തനം കൂടുതൽ ശക്തമാക്കുവാൻ തീരുമാനിച്ചതിന്റെ ഭാഗമായിട്ടാണ് സി ആർ വൈ എമ്മിന് രണ്ടു മുറികൾ അടങ്ങുന്ന ഒരു ഓഫീസ് നൽകിയിരിക്കുന്നത്. ആയുർ കേരള ക്രിസ്ത്യൻ തിയോളജിക്കൽ സെമിനാരിയിൽ ചർച്ച ഓഫ് ക്രൈസ്റ്റ് സഭകളുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനറൽ സെക്രട്ടറി ഡോ: ജോർജ് റ്റി കുര്യൻ സമർപ്പണ ശുശ്രൂഷ നിർവഹിച്ചു. സ്റ്റേറ്റ് സെക്രട്ടറി ബ്രദർ ജോജോ റാന്നി അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് വൈസ് പ്രസിഡണ്ട് ബ്രദർ സ്റ്റാൻലി അലക്സ് സ്വാഗതം അറിയിച്ചു, ജോയിൻ സെക്രട്ടറി പാസ്റ്റർ കെ ഓ ജോയ്, എക്സിക്യൂട്ടീവ് മെമ്പേഴ്സ് ആയ പാസ്റ്റർ പിടി സാബു, റവ സിപി രാജു, പാസ്റ്റർ പി ഐ ജോണിക്കുട്ടി, KCTS പ്രിൻസിപ്പൽ ഡോ: ബാബു ശമുവൽ, അഡ്വൈസറി ബോർഡ് മെമ്പർ പാസ്റ്റർ ടിജെ ജോസഫ്, CWF- സ്റ്റേറ്റ് ട്രഷറർ ബീന സ്റ്റാൻലി എന്നിവർ ആശംസ സന്ദേശം അറിയിച്ചു.റവ: വൈ തങ്കച്ചൻ,റവ:ബിജുമോൻ വി പി,പാസ്റ്റർ അജികുമാർ, ബ്രദർ ബിജു സിപി,പാസ്റ്റർ ഷിജോ എം കെ , സിസ്റ്റർ ജയ എന്നിവർ യോഗത്തിൽ പങ്കുചേർന്നു. സ്റ്റേറ്റ് ജോയിൻ സെക്രട്ടറി ബ്രദർ അജിൻ കടന്നുവന്നവർക്ക് നന്ദി അറിയിച്ചു ,പാസ്റ്റർ തോമസുകുട്ടി മാവിള പ്രാർത്ഥിച്ച് ജനറൽ സെക്രട്ടറി ആശിർവാദം അറിയിച്ചു.
