തിരുവല്ല: തിരുവല്ലയിൽ നടക്കുന്ന ഐക്യ പെന്തക്കോസ്ത് കൺവൻഷനോടനുബന്ധിച്ച് നവം 25 ഉച്ചതിരിഞ്ഞ് 2.30 ന് സംഘടിപ്പിച്ചിരിക്കുന്ന റിവൈവ് ബൈബിൾ ക്വിസ് 2024 ൽ ഒന്നര ലക്ഷത്തിലധികം രൂപയുടെ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്.
കേരളത്തിലെ പതിനാലു ജില്ലകളിലായി ക്രമീകരിച്ചിരിക്കുന്ന കേന്ദ്രങ്ങളിലാണ് ബൈബിൾ ക്വിസ് മത്സരം നടക്കുന്നത്. നവം 10 വരെയാണ് രജിസ്ട്രേഷൻ ചെയ്യാനുള്ള അവസരമെന്ന് ഭാരവാഹികൾ അറിയിച്ചു. രണ്ട് റൗണ്ടുകളുള്ള മത്സരത്തിൽ മൂന്നു പേർ വീതമുള്ള ടീമുകൾക്കാണ് പങ്കെടുക്കാവുന്നത്.
രജിസ്റ്റർ ചെയ്യാനും വിവരങ്ങൾക്കും ബന്ധപ്പെടുക :+91 80755 80129, +91 98465 52220
