ജമ്മു: ജമ്മുവിലെ അര്‍ണിയ സെക്ടറിലെ അന്താരാഷ്ട്ര അതിര്‍ത്തിയിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാകിസ്ഥാന്‍ റേഞ്ചേഴ്‌സ് പ്രകോപനമില്ലാതെ വെടിയുതിര്‍ത്തതായി ബിഎസ്എഫ് അറിയിച്ചു. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. ആക്രമണത്തിന് ഇന്ത്യന്‍ സൈനികര്‍ ഉചിതമായി തിരിച്ചടിച്ചതായി മുതിര്‍ന്ന ബിഎസ്എഫ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.വെടിവെപ്പില്‍ ഒരു ബിഎസ്എഫ് ജവാന് പരിക്കേറ്റു. ജവാനെ ചികിത്സയ്ക്കായി ജമ്മുവിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചതായി വൃത്തങ്ങള്‍ അറിയിച്ചു. വെടിവയ്പ്പ് ഇപ്പോഴും തുടരുകയാണ്, പ്രദേശത്ത് പാകിസ്ഥാന്‍ റേഞ്ചര്‍മാര്‍ മോര്‍ട്ടാര്‍ ഷെല്ലുകളും പ്രയോഗിച്ചു.
