മൊസാംബിക്കിൽ അറസ്റ്റിലായിരുന്ന അമേരിക്കൻ മിഷനറി പൈലറ്റ് റയാൻ കോഹറും തന്റെ ഭാര്യ അന്നബെലിനും അവരുടെ രണ്ട് ആൺമക്കളും അമേരിക്കയിൽ തിരിച്ചെത്തി. മിഷൻ ഏവിയേഷൻ ഫെല്ലോഷിപ്പിന്റെ (MAF) അംബാസഡർ ഏവിയേഷൻ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ യാത്രാനിയന്ത്രങ്ങൾ കോടതി നീക്കിയിരിക്കുകയാണ്. “തിരിച്ചുവരാൻ കഴിഞ്ഞതിൽ വലിയ സന്തോഷം തോന്നുന്നു. എനിക്കായി പ്രാർത്ഥിക്കുന്ന എല്ലാവരുമൊത്ത് ഐഡഹോയിലെ ഹോം ചർച്ച് സന്ദർശിക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട്.” അമേരിക്കയിൽ തിരിച്ചെത്തിയ റയാൻ പറയുന്നു,
2022 നവംബറിൽ, വിറ്റാമിനുകൾ, ഓവർ-ദി-കൌണ്ടർ മരുന്നുകൾ, ഫുഡ് പ്രിസർവേറ്റീവുകൾ എന്നിവയുൾപ്പെടെ അനാഥാലയത്തിലേക്കുള്ള സാധനങ്ങൾ കൊണ്ടുപോകാൻ തയ്യാറെടുക്കുന്നതിനിടെ റയാൻ കസ്റ്റഡിയിലായി. റയാനും അനാഥാലയത്തിലെ വോളന്റിയർമാരായ വില്ലെം ഡു പ്ലെസിസും എറിക് ഡ്രൈയും “ഭീകരവാദത്തെ പിന്തുണയ്ക്കുന്നു” എന്ന് ആരോപിക്കപ്പെട്ടാണ് അറെസ്റ്റിലായതു. “തീവ്രവാദ ആരോപണങ്ങളും കലാപകാരികളെ സഹായിക്കുന്നു എന്ന ആരോപണവും കാരണം അന്വേഷണത്തിന്റെ രീതി, വളരെ രഹസ്യമാണ് . ഞങ്ങളുടെ അഭിഭാഷകന് പോലും അവർ എന്താണ് അന്വേഷിക്കുന്നതെന്നോ അവരുടെ അടുത്ത നടപടികൾ എന്തായിരിക്കുമെന്നോ കാര്യമായ വിവരങ്ങൾ ഇല്ല” റയാന്റെ ഭാര്യ അനബെൽ പറയുന്നു. ഒറ്റപ്പെട്ടതുമായ കമ്മ്യൂണിറ്റികളിൽ ഉള്ളവരെ സഹായിക്കാനും സുവിശേഷം പങ്കുവെക്കാനും അംബാസഡർ ഏവിയേഷൻ പ്രവർത്തിച്ചുവരുന്നു.