നോർത്ത്. അമേരിക്കയിലെയും കാനഡയിലെയും ക്രൈസ്തവ സഭകളുടെയും സംഘടനകളുടെയും സംയുക്ത വേദിയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അമേരിക്കൻ ഓർഗനൈസേഷൻസ് ഓഫ് നോർത്ത് അമ്മേരിക്ക (FIACONA) യുടെ പെൻസിൽവാനിയ കൺവെൻഷൻ നവംബർ 11 ന് ബെൻസേലം യുനൈറ്റഡ് മെത്തഡിസ്റ്റ് ചർച്ചിൽ വെച്ച് നടത്തപ്പെടും . വിവിധ ക്രൈസ്തവ സഭാ പ്രതിനിധികൾ പങ്കെടുക്കും. ഫിയാക്കോന നാഷണൽ കമ്മിറ്റി പ്രസിഡന്റ് കോശി ജോർജ് യോഗം ഉദ്ഘാടനം ചെയ്യും.
