എം.പി.എ യുകെ യുടെ ആഭിമുഖ്യത്തിൽ രാജ്യത്തിന്റെ ഉണർവ്വിനായി ഇംഗ്ലണ്ടിലെ അഞ്ച് റീജിയനുകളിൽ നടത്തപ്പടുന്ന ഏകദിന പ്രാർത്ഥനാ സംഗമത്തിന്റെ മൂന്നാം ഘട്ടം ഒക്ടോബർ 21 ശനിയാഴ്ച രാവിലെ 11 മണി മുതൽ വൈകിട്ട് 2 മണിവരെ ഡർബി പെൻ്റകോസ്റ്റൽ ചർച്ചിൽ (മിഡ്ലാൻഡ് റീജിയൻ) നടക്കും.
പ്രസ്‌തുത മീറ്റിംഗ്
എം.പി.എ – യു.കെ പ്രസിഡണ്ട് പാസ്റ്റർ ബിനോയ് ഏബ്രഹാം ഉദ്ഘാടനം ചെയ്യും. പ്രയർ കോ – ഓർഡിനേറ്റർ പാസ്റ്റർ ജോൺസൺ ജോർജ്ജ് മീറ്റിംഗുകൾക്ക് നേതൃത്വം നൽകും. മിഡ്ലാൻഡ് റീജിയൻ ഏരിയാ കോർഡിനേറ്റർ ബ്രദർ ബോബി കുര്യാക്കോസ് മീറ്റിംഗുകളുടെ ക്രമീകരണങ്ങൾ നിർവ്വഹിക്കും. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പാസ്റ്റർ സാംകുട്ടി പാപ്പച്ചൻ ( വൈസ് പ്രസിഡന്റ്), പാസ്റ്റർ ഡിഗോൾ ലൂയിസ് ( സെക്രട്ടറി), പാസ്റ്റർ പി. സി സേവ്യർ ( ജോയന്റ് സെക്രട്ടറി) പാസ്റ്റർ ജിനു മാത്യു (ട്രഷറർ) എന്നിവരും മറ്റ് കർത്തൃദാസന്മാരും പങ്കെടുക്കും.
