ഷാർജ: ഷാർജ സിഎസ്ഐ ഇടവകയുടെ ആഭിമുഖ്യത്തിൽ ഷാർജ വർഷിപ്പ് സെന്ററിൽ ഞായറാഴ്ച ഹാർവസ്റ്റ് ഫെസ്റ്റിവൽ 2023 നടക്കും.1,500-ലധികം ആളുകൾ പങ്കെടുക്കും.
വിവിധ തരം ഗെയിമുകളും മാജിക് ഷോകളും ഗാനമേളയും ലേലങ്ങളും സംഗീത-കലാപരിപടികളും കേരളീയ വിഭവങ്ങൾ വിളമ്പുന്ന പരമ്പരാഗത ഭക്ഷണ സ്റ്റാളുകളുമെല്ലാം
ഫെസ്റ്റിവെലിന്റെ ഭാഗമായുണ്ടാകും. കൂടാതെ വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പും സംഘടിപ്പിക്കും.
രാവിലെ എട്ടിന് വിശുദ്ധ ആരാധനയോടെ ആരംഭിക്കുന്ന പരിപാടികൾ വൈകിട്ട് ഏഴ് വരെ തുടരുമെന്ന് ഇടവക വികാരി റവ. സുനിൽ രാജ് ഫിലിപ്പ്,വി എം ജോൺ , ഫെസ്റ്റിവൽ കമ്മിറ്റി കൺവീനർമാരായ എബി ജേക്കബ് താഴികയിൽ, ബിജു തോമസ് ഓവനലിൽ, പബ്ലിസിറ്റി കൺവീനർമാരായ റെഞ്ചി തോമസ് മാത്യു, എബി എബ്രഹാം, എന്നിവർ അറിയിച്ചു.
