കുന്നംകുളം: സംസ്ഥാന സ്കൂൾ കായിക മേളയിൽ നടന്ന പോൾവോൾട്ട് സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ തോട്ടയ്ക്കാട് ബഥേൽ സഭയുടെ അംഗങ്ങളായ മീനടം ഇട്ടിയപാടത്ത് വി പി വർഗീസിന്റെയും അശ്വതി വർഗീസിന്‍റേയും പുത്രി ബഥേൽ പിവൈപിഎ അംഗം ഗ്രേസ് ഏലിയ വർഗീസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.
കോതമംഗലം മാർ ബേസിൽ സ്കൂളിനെ പ്രതിനിധീകരിച്ചാണ് ഗ്രേസ് കായിക മേളയിൽ പങ്കെടുത്തത്. സംസ്ഥാന ജൂനിയർ അത്‍ലറ്റിക് മീറ്റിൽ അണ്ടർ 20 വിഭാഗം പോൾവാൾട്ടിലും സ്വർണം നേടിയിരുന്നു.
