ഇംഫാല്‍: മണിപ്പൂരിലെ ഇംഫാല്‍ വെസ്റ്റ് ജില്ലയില്‍ ആഫ്രിക്കന്‍ പന്നിപ്പനി (എഎസ്എഫ്) പൊട്ടിപ്പുറപ്പെട്ടതായി മണിപ്പൂര്‍ വെറ്ററിനറി വിഭാഗം സ്ഥിരീകരിച്ചു. ഇംഫാല്‍ വെസ്റ്റിലെ ഇറോയിസെംബയിലെ ഒരു പന്നി ഫാമാണ് രോഗബാധയുടെ പ്രഭവകേന്ദ്രമായി പ്രഖ്യാപിച്ചിരിക്കുന്നത്.
