ടെൽ അവീവ്: ഗാസയിലെ ജനങ്ങളോട് വീട് ഉപേക്ഷിച്ച് പലായനം ചെയ്യരുതെന്ന ആവശ്യവുമായി ഹമാസ്. യുദ്ധം ഏഴാം ദിനത്തിലേക്ക് കടന്നതിന് പിന്നാലെ ഗാസയിലെ ജനങ്ങൾക്ക് ഇസ്രയേൽ സൈന്യം ഒഴിപ്പിക്കൽ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെ നിരവധി പേർ ഗാസയിൽ നിന്ന് പലായനം ചെയ്യാൻ ആരംഭിച്ചു. ‘നിങ്ങളുടെ വീട് ഉപേക്ഷിച്ചു പോകരുത്’, ഹമാസ് ജനങ്ങളോട് ആവശ്യപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
