ജറുസലേം: ഹമാസ്-ഇസ്രയേല്‍ സേന ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ ഗാസ സുരക്ഷാ അതിര്‍ത്തിക്കു സമീപം ബന്ദികളാക്കിയ 250 ഓളം പേരെ രക്ഷപ്പെടുത്തി ഇസ്രയേല്‍ സേന. ബന്ദികളെ രക്ഷപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) പുറത്തുവിട്ടു. 250 ബന്ദികളെ രക്ഷിച്ചതായും ഹമാസ് ദക്ഷിണ നാവിക വിഭാഗത്തിന്റെ ഡപ്യൂട്ടി കമാന്‍ഡര്‍ മുഹമ്മദ് അബു ആലി ഉള്‍പ്പെടെ 60-ലധികം ഹമാസുകാരെ വധിക്കുകയും 26 പേരെ പിടികൂടുകയും ചെയ്തതായി ഐഡിഎഫ് അറിയിച്ചു. സൂഫ ഔട്ട്പോസ്റ്റിലേക്ക് ഇരച്ചുകയറി ഇസ്രയേല്‍ സൈന്യത്തിന്റെ ‘ഷായെറ്റെറ്റ് 13’ യൂണിറ്റാണ് ബന്ദികളെ രക്ഷപ്പെടുത്തിയത്. ഈ രക്ഷാദൗത്യത്തിനിടെ 60 ഹമാസുകാരും കൊല്ലപ്പെട്ടു.
