ഗാസ: ഇസ്രായേല്‍ പാലസ്തീന്‍ യുദ്ധം ശക്തമായി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ നിലവിലെ സാഹചര്യത്തേക്കുറിച്ചും ഗാസ മുനമ്പിലെ ക്രൈസ്തവരുടെ ഭാവിയെക്കുറിച്ചും ആശങ്ക പങ്കുവെച്ച് നാടിന്റെ മുഖ്യ സൂക്ഷിപ്പുകാരനായ ഫാ. ഫ്രാന്‍സെസ്കോ പാറ്റണ്‍. “നിലവില്‍ ഗാസയിലെ ക്രിസ്ത്യന്‍ സമൂഹം സുരക്ഷിതമാണെന്നാണ് ലഭ്യമായവിവരം. യുദ്ധം കാരണം ഗാസയിലെ തീരെ ചെറിയ ക്രിസ്ത്യന്‍ സമൂഹം അപ്രത്യക്ഷമാകുമോയെന്ന് ഞാന്‍ ഭയപ്പെടുന്നു. ഗാസയില്‍ തുടരുന്നത് അപകടകരമാണ്. വരും ദിവസങ്ങളില്‍ എന്തൊക്കെ സംഭവിക്കുമെന്ന് അറിയില്ല . ജെറുസലേമിലെ ഇപ്പോഴത്തെ സാഹചര്യം നമ്മുടെ ധാരണകള്‍ക്കും അപ്പുറമാണ്. പോലീസിനെ അല്ലാതെ തെരുവുകളില്‍ ആളുകളെ കാണാനേ ഇല്ല”. കൊറോണ പകര്‍ച്ചവ്യാധികാലത്തേക്ക് തിരികെപോയതുപോലെയാണ് ഇപ്പോഴത്തെ സാഹചര്യമെന്നും ഫാ. ഫ്രാന്‍സെസ്കോ പറഞ്ഞു.
ഇസ്രായേലിലെ ക്രിസ്ത്യന്‍ ജനത സമാധാനപൂര്‍വ്വം ജീവിക്കുന്നവരാണ്. ഓരോ യുദ്ധത്തിന്റേയും ആദ്യ ഇര ക്രിസ്ത്യാനികളാണ്. ഗാസയിലെ പല ക്രൈസ്തവരും രാജ്യം വിടുകയാണെന്നും ഫാ. ഫ്രാന്‍സെസ്കോ വെളിപ്പെടുത്തി. ഇരുപത് ലക്ഷത്തോളം ജനസംഖ്യയുള്ള ഗാസയില്‍ വെറും ആയിരം ക്രിസ്ത്യാനികള്‍ മാത്രമാണുള്ളത്.