മെക്സിക്കോ : പ്യൂർട്ടോ വല്ലാർട്ടയിലെ പ്രശസ്തമായ ബീച്ച് റിസോർട്ടിന് സമീപമാണ് ലിഡിയ കരതൊട്ടത്, മണിക്കൂറിൽ 220 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശിയടിച്ചതായി യുണൈറ്റഡ് സ്റ്റേറ്റ്സ് നാഷണൽ ചുഴലിക്കാറ്റ് കേന്ദ്രം അറിയിച്ചു. കാറ്റും വെള്ളപ്പൊക്കവും പടിഞ്ഞാറൻ-മധ്യ മെക്സിക്കോയിൽ വ്യാപിക്കുന്നു. ജനങ്ങളെ സഹായിക്കാൻ സർക്കാർ 6,000 സായുധ സേനാംഗങ്ങളെ വിന്യസിച്ചതായി മെക്‌സിക്കൻ പ്രസിഡന്റ് ആന്ദ്രേസ് മാനുവൽ ലോപ്പസ് ഒബ്രഡോർ പറഞ്ഞു,സ്കൂൾ ക്ലാസുകൾ താൽക്കാലികമായി നിർത്തിവച്ചു