ടെല്‍ അവീവ് : ഹമാസ്- യിസ്രായേൽ യുദ്ധം അഞ്ചാം ദിവസത്തിലേക്ക്. ഗാസയില്‍ വ്യോമാക്രമണത്തിനൊപ്പം കരയിലൂടെയും ആക്രമണം നടത്താനുള്ള ഒരുക്കത്തിലാണ് യിസ്രായേൽ. തെക്കന്‍ ഇസ്‌റാഈലില്‍ സൈനികരെ വ്യാപകമായി അണിനിരത്തുന്നുണ്ട്. ശനിയാഴ്ച ആരംഭിച്ച ആക്രമണത്തിനുശേഷം യിസ്രായേലിൽ കുറഞ്ഞത് 1,200 പേരും ഗാസയില്‍ 900 പലസ്തീനികളും കൊല്ലപ്പെട്ടെന്നാണ് കണക്ക്.
ആക്രമണത്തില്‍ 2,900-ലധികം യിസ്രായേലികൾക്കു പരിക്കേറ്റതായും 500-ലധികം പേര്‍ ഇപ്പോഴും ആശുപത്രിയിലാണെന്നും യിസ്രായേൽ ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇസ്‌റാഈല്‍ റിപ്പോര്‍ട്ട് ചെയ്തു. പലസ്തീനികളുടെ മരണസംഖ്യ 900 ആയി ഉയര്‍ന്നെന്നും പരിക്കുകള്‍ 4,500 ആയി വര്‍ധിച്ചെന്നും പലസ്തീന്‍ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
