ടെല്‍ ആവീവ് : യുദ്ധം തുടരുന്നതിനിടെ അമേരിക്കയുടെ ആദ്യ സൈനിക കപ്പല്‍ ഇസ്രായേൽ തീരത്ത്. ആണവ ശേഷിയുള്ള വിമാന വാഹിനി കപ്പലായ ജെറാള്‍ഡ് ഫോഡാണ് കിഴക്കന്‍ മെഡിറ്ററേനിയന്‍ കടലില്‍ നിലയുറപ്പിച്ചിരിക്കുന്നത്. ഹമാസിനെതിരായ യുദ്ധത്തില്‍ ഇസ്രായേലിനു പൂര്‍ണ പിന്തുണ നല്‍കുമെന്ന് ബൈഡന്‍ പ്രഖ്യാപിച്ചിരുന്നു. അത്യാധുനിക സൈനിക സംവിധാനമുള്ള കപ്പലാണ് അമേരിക്ക അയച്ചിരിക്കുന്നത്. അതേ സമയം സ്ഥിതിഗതികള്‍ വിലയിരുത്താന്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഇന്ന് യിസ്രായേലിലെത്തുന്നുണ്ട്.
