Ultimate magazine theme for WordPress.

W M E കരിയംപ്ലാവ് പ്ലാറ്റിനം ജൂബിലി കൺവൻഷൻ

 

കരിയംപ്ലാവ് : World Mission Evangelism ദൈവസഭകളുടെ 75 മത് ദേശീയ ജനറൽ കൺവൻഷൻ കരിയംപ്ലാവ് ഹെബ്രോൻ സ്റ്റേഡിയത്തിൽ 2024 ജനുവരി 15 മുതൽ 21 വരെ നടക്കും. ജനറൽ പ്രസിഡന്റും പെന്തക്കോസ്ത് ഇന്റർ ചർച്ച് കൗൺസിൽ സെക്രട്ടറിയുമായ Rev O M Rajukutty ഉത്‌ഘാടനം ചെയ്യും. W M E General secretory pastor James V Philip അധ്യക്ഷത വഹിക്കും. കരിയംപ്ലാവ് ഹെബ്രോനിൽ ചേർന്ന ദേശീയ എക്സിക്യൂട്ടീവ് കൗൺസിൽ 101 പേരടങ്ങുന്ന കൺവൻഷന് കമ്മറ്റിയെ തിരഞ്ഞെടുത്തു. 75 വർഷത്തെ ജൂബിലി സ്മരണിക പ്രസിദ്ധീകരിക്കും. ലോക പ്രസക്ത ദൈവദാസന്മാർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. വിവിധ കമ്മിറ്റി കൺവീനർമാരായി പാസ്റ്റർമാരായ ജെയിംസ് വി ഫിലിപ്പ് ( ജനറൽ കൺവീനർ ) സി പി ഐസക് ( ഫിനാൻസ് ), വി ജെ സാംകുട്ടി ( പ്രയർ & പ്രോഗ്രാം ), എൻ ജെ ജോസഫ് ( ലൈറ്റ് & സൗണ്ട് )എം എസ് വിൽസൺ ( ട്രാൻസ്‌പോർട് ) ഡോ എം കെ സുരേഷ് , ഷാനോ പി രാജ് ( പബ്ലിസിറ്റി ), വി കെ ബിജു , കെ ജി പ്രസാദ് ( വാട്ടർ ആൻഡ് എലെക്ട്രിസിറ്റി ), കെ ജെ ജോസഫ് , പി ഡി മാർക്കോസ്, കുഞ്ഞുമോൾ തോമസ് , ബിന്ദു മാത്യു ( സാനിറ്റേഷൻ ) , സാബു ജെയിംസ് (പന്തൽ) എം എം മത്തായി , ഷാജി ജോസഫ് , ഷൈജു പി ജോൺ ( ഫുഡ് & അസികമോഡേഷൻ), ജോബികുട്ടി തോമസ് , ഇ റ്റി മാത്യു , കുഞ്ഞുമോൾ തോമസ് , സൗമ്യ സുരേഷ് ( വോളിന്റിയേഴ്‌സ് & അഷേർസ് ) ജെയിംസ് വി ഫിലിപ്പ് കെ ജി പ്രസാദ് ( റിസെപ്ഷൻ ), സൂസൻ രാജുകുട്ടി ( ലേഡീസ് ഫെലോഷിപ് ) എന്നിവർ പ്രവർത്തിക്കും.

പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി നിർമിക്കുന്ന കൺവൻഷന് സ്ഥിരം സ്റ്റേജ് വിശാലമായ സ്നാനക്കുളം, സ്ഥിരം ഭക്ഷണശാല, എന്നിവ നിർമാണത്തിന്റെ അവസാന ഘട്ടത്തിലാണ്. ലേഡീസ് ഫെലോഷിപ്പിന് നേതൃത്വത്തിൽ സ്റ്റേഡിയത്തിലേക്ക് ആവശ്യമായ കസേരകൾ വാങ്ങുവാനുള്ള നടപടികൾ നടത്തിവരുന്നു. രാവിലെ 8 നു ബൈബിൾ സ്റ്റഡി 10 നു പൊതുയോഗം വൈകിട്ട് 5 .30 മുതൽ 9 . വരെ പൊതുയോഗം എന്നിവ നടക്കും ശനി രാവിലെ സ്നാന ശ്രുശ്രൂഷ നടക്കും. പ്രത്യേക സമ്മേളനങ്ങളായി Sunday School & യുവജന സമ്മേളനം സഹോദരീസമ്മേളനം, missionary സമ്മേളനം, ordination, bible college graduation , സാംസകാരിക സമ്മേളനം , പെന്തക്കോസ്തു ഐക്യ സമ്മേളനം എന്നിവ ഉണ്ടായിരിക്കും. ഇന്ത്യയുടെ വിവിധ സ്റ്റേറ്റുകളിൽ നിന്നും ഗൾഫ് രാജ്യങ്ങളിൽ നിന്നും അമേരിക്ക ഓസ്‌ട്രേലിയ യൂറോപ്പ് മുതലായ രാജ്യങ്ങളിൽ നിന്നും ദൈവജനം സംബന്ധിക്കും. youth & Sunday school ministry യുടെ ആഭിമുഖ്യത്തിൽ വിവിധ ജില്ലകളിൽ ജൂബിലി വിളംബര സുവിശഷ റാലികളും ലഹരി വിരുദ്ധ സമ്മേളനങ്ങളൂം നടന്നുവരുന്നു , പാസ്റ്റർ ജാൻസൺ ജോസഫ് , ജെറിൻ രാജുകുട്ടി എന്നിവരുടെ നേതൃത്വത്തിലുള്ള കൺവൻഷൻ ക്വയർ സെലെസ്റ്റിയൽ റിഥം ബാൻഡ് ആരാധനയ്ക്കു നേതൃത്വം നൽകും. ജൂബിലി സമ്മേളനത്തിൽ വിവിധ പെന്തക്കോസ്തു സഭാധ്യക്ഷന്മാർ മന്ത്രിമാർ ജനപ്രതിനിധികൾ എന്നിവർ സംസാരിക്കും . 21 നു ഞായർ 9 നു നടക്കുന്ന സംയുക്ത ആരാധനയോടും കർത്തൃമേശയോടും കൂടെ കൺവൻഷൻ സമാപിക്കും.

 

 

Sharjah city AG