യുദ്ധഭൂമിയിൽ 1600 പേര് കൊല്ലപ്പെട്ടു; ഹമാസിന്റെ 1290 കേന്ദ്രങ്ങള്‍ ബോംബിട്ട് തകർത്ത് ഇസ്രായേൽ സൈന്യം

ജെറുസലേം : ഇസ്രായേൽ ഹമാസ് യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1600 കടന്നു. ഗാസയില്‍ രാത്രി മുഴുവന്‍ ഇസ്രായേൽ വ്യോമാക്രമണം നടത്തി. ഗാസയില്‍ വെള്ളവും വൈദ്യുതി ബന്ധം വിച്ഛേദിച്ചതിന് പിന്നാലെ സമ്പൂര്‍ണ ഉപരോധവും ഏര്‍പ്പെടുത്തിയിരിക്കുകയാണ്. മൂന്നുലക്ഷത്തോളം സൈനികരെയാണ് ഗാസയില്‍ ഇസ്റാഈല്‍ വിന്യസിച്ചത്. ലബനന് അതിര്‍ത്തിയിലും ഏറ്റുമുട്ടല്‍ തുടരുകയാണ്.
ഹമാസിന്റെ 1290 കേന്ദ്രങ്ങള്‍ ബോംബിട്ട് തകര്‍ത്തുവെന്നും, ബന്ദികളായി പിടിച്ചവരെ മോചിപ്പിക്കാന്‍ ശ്രമം തുടരുകയാണെന്നും ഇസ്രായേൽ സൈന്യം വ്യക്തമാക്കി.
