Ultimate magazine theme for WordPress.

ഡോ.സന്തോഷ് ജോൺ ബൈബിൾ സൊസൈറ്റി നിർവാഹക സമിതിയിൽ

 

 

പുനലൂർ : പ്രഭാഷകനും ബഥേൽ ബൈബിൾ കോളേജ് അധ്യാപകനും അസംബ്ലിസ് ഓഫ് ഗോഡ് കൗൺസലിംഗ് ഡിപ്പാർട്ട്മെന്റ് ചെയർമാനുമായ ഡോ.സന്തോഷ് ജോൺ ബൈബിൾ സൊസൈറ്റി കേരളാ ഓക്സിലിയറി എക്സിക്യൂട്ടീവ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. തിരുവന്തപുരത്ത് നടന്ന വാർഷിക സമ്മേളനത്തിലാണ് പ്രഖ്യാപനം ഉണ്ടായത്. 15 അംഗ നിർവാഹക സമിതിയിൽ പെന്തക്കോസ്ത് സഭകളുടെ പ്രതിനിധി ആയിട്ടാണ് ഡോ.സന്തോഷ് ജോൺ തെരഞ്ഞെടുക്കപ്പെട്ടത്. ഓർത്തഡോക്സ് സഭ നിരണം ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റോമോസാണ് ഓക്സിലറി പ്രസിഡൻറ് . റവ. ജേക്കബ് ആന്റണി കൂടത്തിങ്കൽ സെക്രട്ടറിയായി പ്രവർത്തിക്കുന്നു. ആംഗലേയ ഭാഷയിൽ കേരളാ സർവകലാശാലയിൽ നിന്നും ബിരുദാനന്തര ബിരുദം നേടി. തുടർന്ന് സെറാമ്പൂർ സർവകലാശാലയിൽ നിന്നും ബി.ഡി യും ബാഗ്ലൂരിലെ സെന്റ് പീറ്റേഴ്‌സ് പൊന്തിഫിക്കൽ സെമിനാരിയിൽ നിന്നും എം.ടി എച്ചും തുടർന്ന് കൗൺസിലിങ്ങിൽ പി എച്ച് ഡി യും കരസ്ഥമാക്കി.

അസംബ്ലീസ് ഓഫ് ഗോഡിൻ്റെ തിരുവനന്തപുരം ബഥനി ബൈബിൾ കോളേജിന്റെ പ്രിൻസിപ്പലായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോൾ പുനലൂർ ബഥേൽ ബൈബിൾ കോളേജിന്റെ പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപ്പാർട്ട്മെൻ്റ് ഡയറക്ടറായി ആയി സേവനം അനുഷ്ഠിക്കുന്നു. അസ്സംബ്ലീസ്‌ ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ഇൻസ്റ്റിട്യൂട്ട് ഓഫ് കൗൺസിലിംഗിന്റെ ഡയറക്ടറും ജേർണൽ ഓഫ് കൗൺസിലിംഗിന്റെയും എഡിറ്ററുമാണ്. ഭാര്യ: ബ്ലെസ്സ് സന്തോഷ് ജോൺ, മക്കൾ: സജു ജോൺ, ബ്ലെസ്സൺ ജോൺ. ഡോ.സന്തോഷ് ജോൺ അസ്സംബ്ലീസ്‌ ഓഫ് ഗോഡ് കൊല്ലകടവ് സഭയുടെ അംഗമാണ്.

വാർത്ത: ജോൺസൻ ജോയി

Sharjah city AG