ചെറുവക്കൽ: ഐപിസി വേങ്ങൂർ, കിളിമാനൂർ സെന്ററുകളുടെയും ന്യൂ ലൈഫ് ബിബ്ലിക്കൽ സെമിനാരിയുടെയും സംയുക്താഭിമുഖ്യത്തിൽ 31-ാമത് ചെറുവക്കൽ കൺവൻഷൻ ഡിസം. 24 മുതൽ 31 വരെ ന്യൂ ലൈഫ് ഗ്രൗണ്ടിൽ നടക്കും. പാസ്റ്റർ ജോൺസൻ ഡാനിയേൽ ഉദ്‌ഘാടനം നിർവഹിക്കും.
വിവിധ യോഗങ്ങളിൽ പാസ്റ്റർമാരായ സജോ തോണിക്കുഴി, ജെയ്‌സ് പാണ്ടനാട്, രജി ശാസ്താംകോട്ട, ഷിബിൻ സാമുവേൽ, എബി എബ്രഹാം, ഫെയ്ത്ത് ബ്ലെസ്സൺ, കെ.പി.ജോസ്, സബ് സി.ബി, ജോൺസൻ മേമന, അജി ഐസക്, ഓ.എം രാജുകുട്ടി, ഷിജോ പോൾ, കെ.ജെ. തോമസ്, ജോൺ റിച്ചാർഡ്, ബി. മോനച്ചൻ എന്നിവർ പ്രസംഗിക്കും. ശാലേം വോയിസ് ഗാന ശുശ്രൂഷ നിർവഹിക്കും.
ദിവസവും വൈകിട്ട് 5.30 ആരംഭിക്കുന്ന പൊതുയോഗങ്ങൾക്ക് പുറമെ പകൽ ഉണർവ്വ് യോഗങ്ങളും, വെള്ളിയാഴ്ച സോദരി സമാജം വാർഷികവും, ശനിയാഴ്‌ച്ച പി.വൈ.പി.എ സൺഡേസ്കൂൾ വാർഷികവും നടക്കും. സംയുക്തരാധനയോടെ കൺവൻഷൻ സമാപിക്കും
