ടെല്‍ അവീവ് : ഗാസയിലേക്ക് ഭക്ഷണവും ഇന്ധനവും എത്തുന്നത് തടയുന്നത് ഉള്‍പ്പെടെ ഗാസയില്‍ സമ്പൂര്‍ണ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് ഇസ്രായേൽ. ഇത് സംബന്ധിച്ച് ഇസ്‌റാഈല്‍ പ്രതിരോധ മന്ത്രി ഉത്തരവിട്ടു.
ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസയിലേക്കുള്ള ഭക്ഷണത്തിന്റെയും ഇന്ധനത്തിന്റെയും വിതരണം തടയുമെന്ന് പ്രതിരോധമന്ത്രി യോവ് ഗാലന്റ് പറഞ്ഞു. അതേസമയം, ഇസ്രായേൽ- ഹമാസ് യുദ്ധം തുടരവെ ഇറാന്‍ ഒഐസി രാജ്യങ്ങളുടെ അടിയന്തര യോഗം വിളിച്ചു. പ്രാദേശിക സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് യോഗമെന്ന് ഇറാന്‍ വക്താവ് നാസര്‍ കനാനി പറഞ്ഞു. ആക്രമണത്തിന് ഹമാസിന് ഇറാന്റെ സഹായം ലഭിച്ചെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് യോഗം വിളിച്ചിട്ടുള്ളത്.അതേ സമയം അക്രമത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് ഇറാന്‍ പ്രതികരിച്ചു.
