ഡല്‍ഹി: എല്‍പിജി സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്ന് പിംപ്രി ചിഞ്ച്വാഡ് നഗരത്തിലെ തഥാവാഡെ പ്രദേശത്ത് ഞായറാഴ്ച രാത്രി വന്‍ തീപിടിത്തമുണ്ടായി. ടാങ്കറില്‍ നിന്ന് സിലിണ്ടറുകളിലേക്ക് എല്‍പിജി അനധികൃതമായി നിറച്ചതായി സംശയിക്കുന്നതായി പോലീസും അഗ്‌നിശമനസേനാ ഉദ്യോഗസ്ഥരും പറഞ്ഞു.
സ്ഫോടനത്തെ തുടര്‍ന്ന് സമീപത്തെ കോളേജിലെ രണ്ട് ബസുകള്‍ക്കും തീപിടിച്ചു. രാത്രി 10.30 ഓടെയാണ് സംഭവം, നാലോ അഞ്ചോ എല്‍പിജി സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചതായാണ് പ്രാഥമിക വിവരം. എല്‍പിജി അടങ്ങിയ ടാങ്കറിനെ തീപിടുത്തം ബാധിക്കാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
