കോട്ടയം: ദളിത് ക്രൈസ്തവരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കേരളത്തിലെ വിവിധ ദളിത് ക്രൈസ്തവ സംഘടനകളുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് മാർച്ച് നടത്തും. കോട്ടയത്ത് ഡിസിഎംഎസ് സംസ്ഥാന കമ്മിറ്റി ഓഫീസിൽ കൂടിയ നേതൃയോഗം കെസിബിസി കമ്മീഷൻ ചെയർമാൻ ബിഷപ്പ് ഗീവർഗീസ് മാർ അപ്രേം ഉദ്ഘാടനം ചെയ്തു.
ഡിസിഎംഎസ് സംസ്ഥാന പ്രസിഡന്റ് ജെയിംസ് ഇലവുങ്കൽ അധ്യക്ഷത വ ഹിച്ചു. സമരസമിതി കൺവീനർ ഷിബു ജോസഫ്, ഡിസിഎംഎസ് സംസ്ഥാ ന ഡയറക്ടർ ഫാ. ജോസ് വടക്കേക്കുറ്റ്, അസിസ്റ്റന്റ് ഡയറക്ടർ ഫാ.ജോസുകു ട്ടി ഇടത്തിനകം, വിജയപുരം രൂപതാ ഡയറക്ടർ ഫാ.ജോസഫ് തറയിൽ, സംസ്ഥാന ഓർഗനൈസർ ത്രേസ്യാമ്മ മത്തായി, സംസ്ഥാന വൈസ് പ്രസിഡന്റ് വിൻസെന്റ് ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു.
