ബംഗളൂരു: മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ഐ.എസ്.ആര്‍.ഒയുടെ ഗഗൻയാൻ ദൗത്യത്തിന്റെ ആദ്യ പരീക്ഷണ വിക്ഷേപണം ഒക്ടോബര്‍ അവസാനത്തോടെയെന്ന് സ്ഥിരീകരണം. ഇതിന് വേണ്ടിയുള്ള മുന്നൊരുക്കം പുരോഗമിക്കുകയാണെന്ന് തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പേസ് സെന്റര്‍ ഡയറകട്ര്‍ എസ്. ഉണ്ണികൃഷ്ണൻ നായര്‍ വ്യക്തമാക്കി.
വിക്ഷേപണത്തിനുള്ള എല്ലാ വാഹനങ്ങളും ആന്ധ്ര ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെത്തിയതായും ഇതിന്റെ അവസാനഘട്ട കൂട്ടിയോജിപ്പിക്കല്‍ ആണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അപകടം സംഭവിച്ചാല്‍ ബഹിരാകാശയാത്രികര്‍ക്ക് രക്ഷപ്പെടാനുള്ള സംവിധാനമായ ക്രൂ എസ്കേപ്പിങ് സിസ്റ്റത്തിന്റെ ആളില്ലാ പരീക്ഷണമാണ് ആദ്യത്തേത്. ഈ മാസം അവസാനം അരങ്ങേറുന്ന ടി.വി- ഡി 1. തുടര്‍ന്ന് ടി.വി- ഡി 2 പരീക്ഷണം നടക്കും.
