Ultimate magazine theme for WordPress.

സർഗ്ഗോത്സവം 2023: അബുദാബി സെന്റ് ജോർജ് യുവജനപ്രസ്ഥാനം ഒന്നാമത്

 

റാസ് അൽ ഖൈമ: ഓർത്തഡോക്സ്‌ യുവജനവിഭാഗം യു.എ.ഇ സോണലിന്റെ ആഭിമുഖ്യത്തിൽ ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ്‌ ദേവാലയത്തിൽ ഒക്ടോ. ഒന്ന് ഞായർ ഉച്ചക്ക് പന്ത്രണ്ടു മുതൽ വൈകുന്നേരം ആറ് വരെ സർഗ്ഗോത്സവം 2023 നടന്നു.

അബുദാബി സെൻറ് ജോർജ് ഓർത്തഡോക്സ്‌ യുവജന പ്രസ്ഥാനം തുടർച്ചയായി മൂന്നാം വർഷവും ഒന്നാം സ്ഥാനം നിലനിർത്തി എവർ റോളിംഗ് ട്രോഫി സ്വന്തമാക്കി. ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ്‌ യുവജന പ്രസ്ഥാനം രണ്ടാം സ്ഥാനത്തും ഫുജൈറ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ്‌ യുവജന പ്രസ്ഥാനം മുന്നാമതും സ്ഥാനങ്ങളിലെത്തി. നടന്ന പതിനഞ്ച് മത്സരയിനങ്ങളിൽ ഏഴ് യൂണിറ്റുകളിൽ നിന്നുമായി 120 യുവതി യുവാക്കൾ പങ്കെടുത്തു.

Sharjah city AG