കോതമംഗലം: മെത്രാപ്പോലീത്താ പദവിയിൽനിന്ന് ഒഴിയുകയാണെന്ന പ്രഖ്യാപനവുമായി യാക്കോബായ സഭയുടെ നിരണം ഭദ്രാസന മെത്രാപ്പോലീത്ത ഗീവർഗീസ് മാർ കൂറിലോസ്. യാക്കോബായ സഭയുടെ നിരണം, കുവൈറ്റ് ഭദ്രാസനങ്ങളുടെ ഭരണ ചുമതല നിര്‍വഹിക്കുന്നതിനിടെയാണ് വിരമിക്കല്‍ പ്രഖ്യാപനം. ആനിക്കാട്ട് ദയറയില്‍ സന്യാസ ജീവിതം നയിക്കുകയാണ് ലക്ഷ്യം എന്നും അദേഹം പറഞ്ഞു. മെത്രാപ്പോലീത്താ ചുമതല ഉപേക്ഷിക്കാൻ ഏറെക്കാലമായി ആലോചിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഔദ്യോഗിക ചുമതലകളിൽനിന്ന് മാറി പ്രാർഥനയും സാമൂഹിക സേവനവും എഴുത്തും വായനയുമായി ശേഷിക്കുന്ന കാലം കഴിയാനാണ് തീരുമാനം. മറ്റ് ക്രിസ്ത്യന്‍ ഉന്നത പുരോഹിതരില്‍ നിന്ന് വ്യത്യസ്തമായി മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയും ഗീവര്‍ഗീസ് കൂറിലോസ് രേഖപ്പെടുത്തിയിരുന്ന അഭിപ്രായങ്ങള്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.
