പത്തനംതിട്ട: ദി പെന്തെക്കോസ്ത് മിഷൻ പത്തനംതിട്ട സെന്ററിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 22 ഞായർ മുതൽ 24 ചൊവ്വ വരെ സ്പെഷ്യൽ ബൈബിൾ ക്ലാസുകൾ വെയർ ഹൗസ് റോഡിൽ റ്റി പി എം ആരാധനാലയത്തിൽ നടക്കും. ദിവസവും വൈകിട്ട് 5.45 ന് സ്പെഷ്യൽ ബൈബിൾ ക്ലാസ്സും 23, 24 തീയതികളിൽ രാവിലെ 9.30 ന് ഉപവാസ പ്രാർത്ഥനയും നടക്കും. സഭയുടെ സീനിയർ ശുശ്രൂഷകർ യോഗങ്ങൾക്ക് നേതൃത്വം നൽകും.
