മർത്തമറിയം സ്മൃതി 23.
റാസൽഖൈമ :- അഖില മലങ്കര മർത്തമറിയം സമാജം യു. എ. ഇ മേഖലയുടെ അർദ്ധ വാർഷിക കോൺഫറൻസ് മർത്തമറിയം സ്മൃതി ’23 റാസൽഖൈമ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് ദൈവാലയത്തിൽ നടന്നു.
പ്രസിഡണ്ട് ഫാ. യെൽദോ എം പോളിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനം കുന്നംകുളം ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത ഉത്ഘാടനം ചെയ്തു.
ഇടവക വികാരി ഫാ. സിറിൽ വർഗീസ് വടക്കടത്ത്, ഫാ. ഉമ്മൻ മാത്യു, ഫാ. ജാക്ക്സൺ മാത്യു ജോൺ, ഇടവക ട്രസ്റ്റി ജെറി ജോൺ, സെക്രട്ടറി സജി വറുഗീസ്, സഭാ മാനേജിംഗ് കമ്മിറ്റി അംഗം ബേബി തങ്കച്ചൻ, ഭദ്രാസന കൗൺസിൽ അംഗം സ്റ്റാൻലി തോംസൺ, അഞ്ജലി സുനിൽ വർഗീസ്, കുഞ്ഞുമോൾ രാജു, മിനു അജയ് എന്നിവർ പ്രസംഗിച്ചു.
ഫാ. സിറിൽ വർഗീസ് വടക്കടത്ത്, റൂബി മറിയം രാജു, എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. വിവിധ യൂണിറ്റുകളുടെ കലാ പരിപാടികളും ഉണ്ടായിരുന്നു.
