അഹാവ ക്രിസ്ത്യൻ ഫെല്ലോഷിപ്പ് ഫയർ കോൺഫറൻസ് ‘അസെൻഡ്’
കാനഡ (ടൊറോന്റോ): അഹാവ ക്രിസ്ത്യൻ ഫെല്ലോഷിപ്പ് കാനഡ സഭയുടെ ആഭിമുഖ്യത്തിൽ ഒക്‌ടോബർ മാസം 2-ആം തീയതി തിങ്കൾ മുതൽ 8-ആം തീയതി ഞായർ വരെ ‘അസെൻഡ്’ ഫയർ കോൺഫറൻസ് സ്‌കാർബോറോയിലും പീറ്റർബോറോയിലുമായി നടത്തപ്പെടുന്നു. യോഗത്തിൽ പാസ്റ്റർ അന്സണ് പി മാത്യു കൊല്ലം അവറുകൾ ദൈവവചനത്തിൽ നിന്ന് ശുശ്രുഷിക്കുന്നു. ഈ ശുശ്രുഷകൾക്കു പാസ്‌റ്റർ ലിനോ ഇ സാമുവേൽ നേതൃത്വം നൽകുന്നു. ഒക്‌ടോബർ 2,3,4 തീയതികളിൽ പീറ്റർബോറോയിലും (1545 Monaghan Rd) 6,7,8 തീയതികളിൽ സ്‌കാർബൊറോയിലുമാണ് (705 Progress avenue, Scarborough) നടക്കുന്നത്.
