ദുബായ്: ഹാർവെസ്റ്റ് ചർച്ചിന്റെയും മിഡിൽ ഈസ്റ്റ് ക്രിസ്ത്യൻ ലൈവിന്റെയും സംയുക്താഭിമുഖ്യത്തിൽ ദുബൈ മുഹൈസ്ന ലുലു വില്ലേജിനടുത്തുള്ള ഡുൺസ് ഹോട്ടലിലെ ഹാർവസ്റ്റ് ഹാളിൽ ഇന്ന് വൈകിട്ട് ഏഴിന് ക്രിസ്തീയ സംഗീത സന്ധ്യ സംഘടിപ്പിക്കും. പാസ്റ്റർ അനിൽ അടൂരിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഗാനങ്ങൾ ആലപിക്കുന്നത്. ദുബൈ ഹാർവസ്റ്റ് ചർച്ചിന്റെ പാസ്റ്റർ അലക്സ് ജോർജ് ശുശ്രൂഷകൾ നയിക്കും. ക്രിസ്ത്യൻ ലൈവ് പ്രവർത്തകർ നേതൃത്വം കൊടുക്കും
