പന്തളം: ഐപിസി പന്തളം സെന്റർ സൺഡേസ്കൂൾ അസോസിയേഷന് നവ നേതൃത്വം. ഐപിസി ഗോസ്പൽ സെന്റർ കൈപ്പട്ടൂർ സഭയിൽ കൂടിയ പൊതുയോഗത്തിൽ സെന്റർ ശുശ്രൂഷകൻ പാസ്റ്റർ ജോൺ ജോർജിന്റെ അധ്യക്ഷതയിൽ കൂടിയ പൊതുയോഗത്തിൽ പാസ്റ്റർ മാത്യൂസ് ജോൺ സൂപ്രണ്ട് ഷാജി കുമ്പളപള്ളി ഡെപ്യൂട്ടി സൂപ്രണ്ട് പാസ്റ്റർ കെ ജെ ജോർജുകുട്ടി സെക്രട്ടറി പാസ്റ്റർ കെ റ്റി ആർ പ്രസാദ് ജോയിൻ സെക്രട്ടറി ട്രഷറർ ജെയിംസ് വി എം. ഇവരെ കൂടാതെ കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു. സൂപ്രണ്ട് പാസ്റ്റർ മാത്യൂസ് ജോൺ ഐ പി സി യിലെ സീനിയർ ശുശ്രൂഷകനും നവജീവൻ കൊച്ചാലുംമൂട് സഭയുടെ സഭാ ശുശ്രൂഷകനും പൊതു ശുശ്രൂഷകനുമാണ്.
ഡെപ്യൂട്ടി സൂപ്രണ്ട് പാസ്റ്റർ ഷാജി കുമ്പള പള്ളി ഐപിസി ഗോസ്പൽ സെന്റർ കൈപ്പട്ടൂർ സഭയുടെ ശുശ്രൂഷകനും കൊടുമൺ യുപിഎഫിന്റെ വൈസ് പ്രസിഡണ്ടുമാണ്. സെക്രട്ടറി പാസ്റ്റർ കെ ജെ ജോർജ്ജുകുട്ടി ഐപിസി കാരക്കാട് സഭാ ശുശ്രൂഷകനുമാണ് പാസ്റ്റർ കെ റ്റി ആർ പ്രസാദ് ഉള്ളന്നൂർ സഭാ ശുശ്രൂഷകനാണ് ട്രഷറർ ജെയിംസ് വി എം നവജീവൻ ആലസഭാംഗമാണ്. പാസ്റ്റർ പീഡി ജോസഫ് , പി കെ ശമുവേൽ കുട്ടി, പാസ്റ്റർ എം ഗീവർഗീസ് സാം വഞ്ഞിപ്പുഴ എന്നിവർ പൊതുയോഗത്തിന് നേതൃത്വം നൽകി.
