തിരുവല്ല: ശാരോൻ ഫെലോഷിപ്പ് ചർച്ച് 2023-24 വർഷങ്ങളിലേക്കുള്ള കൗൺസിൽ അംഗങ്ങളെ തെരെഞ്ഞെടുത്തു സെപ്റ്റംബർ 27 ന് ബുധനാഴ്ച രാവിലെ 10 മണി മുതൽ ചർച്ചിന്റെ ആഡിറ്റോറിയത്തിൽ നടന്ന ജനറൽബോഡി യോഗത്തിൽ മാനേജിംഗ് കൗൺസിൽ അംഗങ്ങളെ തെരെഞ്ഞെടുക്കയും കൗൺസിൽ ഹാളിൽ വച്ച് നടന്ന മാനേജിംഗ് കൗൺസിൽ യോഗത്തിൽ വച്ച് ഭാരവാഹികളെ തെരെഞ്ഞെടുത്തു പാസ്റ്റർ ജോൺ തോമസ് (അന്തർദേശീയ പ്രസിഡന്റ്) പാസ്റ്റർ ഏബ്രഹാം ജോസഫ് (ദേശീയ പ്രസിഡന്റ്) പാസ്റ്റർ ഫിന്നി ജേക്കബ്, പാസ്റ്റർ ജോൺസൺ കെ ശാമൂവേൽ (വൈസ് പ്രസിഡന്റന്മാർ) പാസ്റ്റർ ജേക്കബ് ജോർജ്ജ് കെ (മാനേജിംഗ് കൗൺസിൽ ജനറൽ സെക്രട്ടറി) പാസ്റ്റർന്മാരായ ജോസ് ജോസഫ്, എംഡി ശാമൂവേൽ (മാനേജിംഗ് കൗൺസിൽ സെക്രട്ടറിന്മാർ) ബ്രദർ സൈമൺ സി റ്റി (ജോയിൻ സെക്രട്ടറി) പാസ്റ്റർ വിജെ തോമസ് (മിനിസ്റ്റേഴ്സ് കൗൺസിൽ ജനറൽ സെക്രട്ടറി) പാസ്റ്റർന്മാരയ ജോൺ വി ജേക്കബ്, റോയി ചെറിയാൻ (മിനിസ്റ്റേഴ്സ് കൗൺസിൽ സെക്രട്ടറിന്മാർ) ബ്രദർ രാജൻ ഈശോ (ട്രഷറാർ) ബ്രദർ ടി ഒ പൊടികുഞ്ഞ് (ഓഫീസ് സെക്രട്ടറി)ബ്രദർ ഏബ്രഹാം വർഗീസ്, ബ്രദർ ഏബ്രഹാം ഉമ്മൻ (ലീഗൽ അഫയേഴ്സ്) കൂടാതെ മറ്റു അംഗങ്ങളേയും തെരഞ്ഞെടുത്തു.
