ഡബ്ലിൻ : ഐപിസി അയർലൻഡ് റീജിയന്റെ വാർഷിക കൺവെൻഷൻ സെപ്റ്റംബർ 30, ഒക്ടോബർ 1- തീയതികളിൽ ഗ്രീൻ ഹിൽസ് കമ്യൂണിറ്റി സെന്ററിൽ നടക്കും. ഐപിസി അയർലൻഡ് റീജിയൻ പ്രസിഡണ്ട് പാസ്റ്റർ സി.റ്റി. എബ്രഹാം ഉദ്ഘാടനം നിർവഹിക്കും. ഐപിസി അയർലൻഡ് റീജിയൻ ഭാരവാഹികൾ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. പാസ്റ്റർ ഡോ. ടി. വത്സൻ എബ്രഹാം, പാസ്റ്റർ കെ.ജെ തോമസ് കുമളി എന്നിവർ സന്ദേശം നൽകും.
ശനിയാഴ്ച രാവിലെ 10 നും വൈകിട്ട് 6നും പൊതുയോഗം, ശനി ഉച്ചയ്ക്ക് 2 മുതൽ 5 വരെ പിവൈപിഎ – സൺഡേ സ്കൂൾ, സോദരി സമാജം സമ്മേളനങ്ങളും ഞായർ രാവിലെ 9.30 മുതൽ സംയുക്ത സഭാ യോഗവും കർതൃമേശയും നട ക്കും .റീജിയൻ ക്വയർ ഗാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. ഐ.പി.സി ഡബ്ലിൻ ചർച്ച് ആഥിധേയത്വം വഹിക്കും.
