ജയ്ഗോണ്‍: ഐപിസി ഭൂട്ടാന്‍ റീജിയന്‍ 13-ാമത് വാര്‍ഷിക കണ്‍വന്‍ഷന്‍ നവംബർ 2 മുതല്‍ 5 വരെ വെസ്റ്റ് ബംഗാളിലെ അലിപ്പൂര്‍ച്ചാര്‍ ജില്ലയില്‍ മധു റ്റീ ഗാര്‍ഡന്‍ സഭാഹാളിനു സമീപമുള്ള കണ്‍വന്‍ഷന്‍ ഗ്രൗണ്ടില്‍ നടക്കും. റീജിയൻ പ്രസിഡന്‍റ് പാസ്റ്റര്‍ അലക്സ് വെട്ടിക്കല്‍ ഉത്ഘാടനം നിര്‍വ്വഹിക്കും. പാസ്റ്റർമാരായ ഷിബു തോമസ് (ഒക്കലഹോമ), നോയല്‍ ഫ്രീമാന്‍ (മുംബൈ), പാസ്റ്റര്‍ സന്തോഷ് ലോഹാര്‍, ഡോ. ബിനു ദേവസ്യ എന്നിവര്‍ പ്രസംഗിക്കും.
റീജിയന്‍ വൈസ് പ്രസിഡന്റ് പാസ്റ്റര്‍ ബിന്നി മാത്യു, സെക്രട്ടറി പാസ്റ്റര്‍ ബോബി മാത്യൂസ് എന്നിവർ വിവിധ ദിവസങ്ങളിൽ അധ്യക്ഷത വഹിക്കും. ഞായറാഴ്ച നടക്കുന്ന സംയുക്തരാധനയിൽ നിയര്‍ മിനിസ്റ്റര്‍ ഡോ. പി. എം. മാത്യൂസ് കർത്തൃമേശയ്ക്ക് നേതൃത്വം നൽകും. പാസ്റ്റര്‍ ലിബിന്‍റെ നേതൃത്വത്തിളുള്ള റീജിയന്‍ ക്വയര്‍ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും.
കണ്‍വന്‍ഷനോടനുബന്ധിച്ച് ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ 1 വരെ റീജിയനിലെ പാസ്റ്റര്‍മാരുടെ പ്രത്യേക സമ്മേളനം ഉണ്ടായിരിക്കും. കണ്‍വന്‍ഷന്‍ ദിവസങ്ങളില്‍ സഹോദരിസമ്മേളനം, പിവൈപിഎ, സണ്ടേസ്ക്കുള്‍സമ്മേളനം, സ്നാനശുശ്രൂഷ എന്നിവയും നടക്കും.
ജിജോ ജേക്കബ് (റീജിയന്‍ ട്രഷറര്‍), അലക്സ് എന്‍. ജേക്കബ് (ജനറല്‍ കൗണ്‍സില്‍ മെമ്പര്‍) എന്നിവരുടെ നേതൃത്വത്തിലുള്ള കൺവൻഷൻ കമ്മിറ്റി സമ്മേളനത്തിന് വിപുലമായ ക്രമീകരണങ്ങള്‍ ചെയ്തുവരുന്നു.
