അലഹബാദ്: പാസ്റ്റർ ജോസ് പാപ്പച്ചനും ഭാര്യ ഷിജയും ഇന്നലെ വൈകിട്ട് ജയിൽ മോചിതരായി. കഴിഞ്ഞ ഒമ്പത് മാസമായി ഈ കുടുംബം ഉത്തര പ്രാദേശിലെ അംബേദ്കർപൂർ ജില്ലയിലെ ജലാൽപൂരിലുള്ള ജയിലിലായിരുന്നു.സുവിശേഷം പ്രചരിപ്പിച്ചതിന്റെ പേരിലാണ് ഇവർ ജയിലിലായത്.
വലിയ നിയമ പോരാട്ടത്തിന് ഒടുവിലാണ് മോചനം സാധ്യമയത്. പാസ്റ്ററും അഡ്വക്കേറ്റു മായ സാബു തോമസും എഡിഎഫ് ടീമും നിരന്തരം നടത്തിയ നിയമ പോരാട്ടത്തിന്റെ ഫലമായാണ് ഇവരുടെ മോചനം സാധ്യമായത്
