ദുബായ്: ഷാർജ കല്ലുമല ചർച്ച് ഓഫ് ഗോഡിന് യുണൈറ്റഡ് പെന്തക്കോസ്ത് ഫെലോഷിപ്പ് സംഘടിപ്പിച്ച താലന്തുപരിശോധനയിൽ സമൂഹഗാനത്തിന് ഒന്നാം സ്ഥാനം. ഈ വിഭാഗത്തിൽ രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിച്ചത് ഷാർജ ശാലേം അസംബ്ളിസ് ഓഫ് ഗോഡിനും ദുബായ് ഇമ്മാനുവേൽ ഐ പി സി ക്കുമാണ് .
ബൈബിൾ ക്വിസ് ജൂണിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം ഷാർജ
ഐപിസി വർഷിപ്പ് സെന്ററും രണ്ടാം സ്ഥാനം ഷാർജ കല്ലുമല ചർച്ച് ഓഫ് ഗോഡും മൂന്നാം സ്ഥാനം ദുബായ് ഐ പി സി ഫിലദെൽഫിയ സഭയും കരസ്ഥമാക്കി. സീനിയർ വിഭാഗത്തിലാകട്ടെ ഒന്നാം സ്ഥാനം ഷാർജ ഐ പി സി വർഷിപ്പ് സെന്ററിനും രണ്ടാം സ്ഥാനം ഐപിസി ഫിലെദൽഫിയക്കും മൂന്നാം സ്ഥാനം ദുബായ് ഐപിസി ഇമ്മാനുവേലിനും ലഭിച്ചു.
