തിരുവനന്തപുരം : ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ട സാഹചര്യത്തിൽ അടുത്ത അഞ്ച് ദിവസം സംസ്ഥാനത്തു ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ബംഗാൾ – ഒഡിഷ തീരത്തിനു സമീപമാണ് ന്യൂനമർദം സ്ഥിതി ചെയ്യുന്നത്. അടുത്ത രണ്ടു ദിവസത്തിനകം ന്യൂനമർദം വടക്കുപടിഞ്ഞാറൻ ദിശയിൽ സഞ്ചരിച്ച് ഒഡിഷ – ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങള്‍ക്കു മുകളിലൂടെ നീങ്ങും.
