ഖത്തറില്‍ നൂറിലധികം പേര്‍ക്കെതിരെ കേസ്
കോവിഡ് നിയമങ്ങൾ ലംഘിച്ചു
ദോഹ: കൊവിഡ് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാത്തതിന് 122 പേര്‍ക്കെതിരെ കേസെടുത്ത് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. ഇവരെ പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്തു. രാജ്യത്തെ പകര്‍ച്ച വ്യാധി നിവാരണ നിയമം നമ്പര്‍ 17 അടിസ്ഥാനമാക്കിയാണ് നിയമ ലംഘകരെ ശിക്ഷിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട പരിശോധനകള്‍ ശക്തമാക്കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. നിരവധി തവണ മുന്നറിയിപ്പ് നല്‍കിയിട്ടും ചിലര്‍ ഇനിയും നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളാന്‍ തയ്യാറായിട്ടില്ല. ഇത്തരക്കാരെ പിടികൂടി ആവശ്യമായ നിയമ നടപടികള്‍ സ്വീകരിക്കുകയും തക്കതായ ശിക്ഷ നടപ്പാക്കുമെന്നും അധികൃതര്‍ അറിയിച്ചു.
