തിരുവനന്തപുരം :ആധാർ കാർഡ് സൗജന്യമായി പുതുക്കാനുള്ള സമയ പരിധി നീട്ടി. ഡിസംബര്‍ 14 വരെയാണ് സമയപരിധി നീട്ടിയിരിക്കുന്നത്. മൈ ആധാർ പോർട്ടൽ വഴിയാണ് ആധാർ പുതുക്കേണ്ടത്. നേരത്തെ ആധാർ അപ്ഡേറ്റ് ചെയ്യാനായി അക്ഷയ കേന്ദ്രങ്ങളിൽ വലിയ തിരക്കനുഭവപ്പെട്ട സാഹചര്യത്തിലാണ് ഓൺലൈനിൽ സൗജന്യമായി പുതുക്കുവാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. പത്ത് വർഷം മുൻപെടുത്ത അധാർകാർഡുകൾ പുതുക്കണമെന്നാണ് യുഐഡിഎഐ ആവശ്യപ്പെട്ടിരിക്കുന്നത്. പേര് ,മേൽവിലാസം തുടങ്ങിയവയിൽ മാറ്റങ്ങളുള്ളവർ തീർച്ചയായും ആധാർ അപ്‌ഡേറ്റ് ചെയ്തിരിക്കണം.
