കോഴിക്കോട് :സംസ്ഥാനത്തെ നിപ പ്രതിരോധം ചർച്ച ചെയ്യാൻ മന്ത്രിമാരും ജനപ്രതിനിധികളും രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളും പങ്കെടുക്കുന്ന സര്‍വകക്ഷിയോഗം ഇന്ന്. രാവിലെ പത്ത് മണിക്കാണ് യോഗം. ശേഷം 11 മണിക്ക് മന്ത്രി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ രോഗബാധിത ഗ്രാമപഞ്ചായത്തുകളിലെ പ്രസിഡന്റുമാരുടെ യോഗം ചേരും. നിപ ഹൈറിസ്കിൽ പെട്ട പതിനഞ്ച് പേരുടെ പരിശോധന ഫലം ഇന്ന് ലഭിക്കും. കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി തുടരും. ഇന്നും നാളെയും അവധിയാണ്.
