മല്ലപ്പള്ളി യുണൈറ്റഡ് പെന്തക്കോസ്തൽ ഫെലോഷിപ്പിനു പുതിയ ഭരണ നേതൃത്വം
മല്ലപ്പള്ളി: മല്ലപ്പള്ളി യുണൈറ്റഡ് പെന്തക്കോസ്തൽ ഫെലോഷിപ്പിന്റെ പുതിയ പ്രസിഡണ്ടായി പാ. റ്റി വി പോത്തനും ജനറൽ സെക്രട്ടറിയായി പാ. സാം പി ജോസഫും ട്രഷററായി ബ്രദ. എം എ ഫിലിപ്പും തെരഞ്ഞെടുക്കപ്പട്ടു.
പാസ്റ്റർമാരായ റ്റി എം വർഗ്ഗീസ്, എ ഡി ജോൺസൻ, ഐസക്ക് തോമസ് എന്നിവരാണ് പുതിയ വൈസ് പ്രസിഡണ്ടുമാർ. പാ. ബിനോയി മാത്യു സെക്രട്ടറിയായും ബ്രദ. പ്രകാശ് വി മാത്യു ബ്രദ. ബെന്നി കൊച്ചു വടക്കേതിൽ എന്നിവർ ജനറൽ കോർഡിനേറ്റർമാരായും പ്രവർത്തിക്കും.
മീഡിയ കൺവീനറായി പാ. ഗോഡ്സൻ സി സണ്ണിയും കൺവൻഷന്റെ ജനറൽ കൺവീനറുമാരായി പാ. സുരേഷ് കുമാർ, പാ. ജോൺ ഏബ്രഹാം എന്നിവരെയും തിരഞ്ഞെടുത്തു.
ജനറൽ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട പാ. റ്റി വി പോത്തൻ സുവാർത്താ ചർച്ചുകളുടെ ജനറൽ സെക്രട്ടറിയാണ്. പുതിയ ജനറൽ സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട പാ. സാം പി ജോസഫ് ഐപിസി സ്റ്റേറ്റ് കൗൺസിൽ & പ്രിസ്ബിറ്ററി മെമ്പറും പി ജി ബോർഡ് ചെയർമാനുമാണ്. ട്രഷറർ ബ്രദ. എം എ ഫിലിപ്പ് ബാഗ്ലൂർ ബെഥേൽ എ ജി ചർച്ചിന്റെ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ എം എ വർഗീസിന്റെ സഹോദരനാണ്.
38-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന എം യു പി എഫിന് 50 പേരടങ്ങുന്ന വിശാലമായ കമ്മിറ്റിയെയും തിരഞ്ഞെടുത്തിട്ടുണ്ട്. 21-ാം മത് കൺവൻഷൻ വിപുലമായ രീതിയിൽ ക്രമീകരിക്കുവാനും നവംബർ മാസത്തിൽ അഖില കേരള ബൈബിൾ ക്വിസ് നടത്തുവാനും ജനറൽ ബോഡി തീരുമാനിച്ചു.
