ഡെർണോ: ലിബിയയിൽ പ്രളയത്തിൽ ഡാമുകൾ തകർന്നതോടെ 10,000ത്തിലധികം ആളുകളെ കാണാതായി.
ഇതുവരെ 700 മൃതശരീരങ്ങൾ കണ്ടെത്തി സംസ്കരിച്ചുവെന്ന് കിഴക്കൻ ലിബിയയിലെ ആരോഗ്യ മന്ത്രി അറിയിച്ചു.
ഇതുവരെ 2,300 പേർ മരണപ്പെട്ടിട്ടുണ്ടെന്നാണ് ഡെർണയിലെ ആംബുലൻസ് അധികൃതർ പറയുന്നത്. എന്നാൽ മരണസംഖ്യ ഇതിലും വളരെ കൂടുതലാകാമെന്ന് ലിബിയയിലെ റെഡ് ക്രോസ് ആൻഡ് റെഡ് ക്രെസെന്റ് സൊസൈറ്റി പ്രതിനിധി താമർ റമദാൻ പറഞ്ഞു.
10,000 പേരെയെങ്കിലും കാണാതായിട്ടുണ്ട് എന്ന് ജനീവയിൽ നടന്ന യു.എൻ യോഗത്തിൽ വീഡിയോ കോൺഫറൻസ് വഴി അദ്ദേഹം പറഞ്ഞു. മൊറോക്കോയിലെ ഭൂചലനത്തിൽ ഉണ്ടായ ദുരന്തത്തിന് സമാനമാണ് ലിബിയയിലേത് എന്നും റമദാൻ പറഞ്ഞു.
