റാസൽഖൈമ : കേരളാ കൗൺസിൽ ഓഫ് ചർച്ചസ് റാസൽഖൈമ സോണിൻ്റെ ആഭിമുഖ്യത്തിൽ മണിപ്പൂർ ഐക്യദാർഢ്യ സമ്മേളനം നടത്തി. സോൺ പ്രസിഡണ്ട് ഫാ. സിറിൽ വർഗീസ് വടക്കടത്തിന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനം കേരള കൗൺസിൽ ഓഫ് ചർച്ചസിന്റെ ജനറൽ സെക്രട്ടറി ഡോ.പ്രകാശ് പി തോമസ് ഉദ്ഘാടനം ചെയ്തു. മണിപ്പൂരിൽ നടക്കുന്ന അക്രമങ്ങളിൽ ആശങ്ക രേഖപ്പെടുത്തി കൊണ്ടുള്ള പ്രതിഷേധ പ്രമേയം ജെറി ജോൺ അവതരിപ്പിച്ചു. റവ. മഞ്ജുനാഥ സുന്ദർ, ഷാജി തോമസ്, ഡജി പൗലോസ്, ലീന വർഗീസ്, അജി സഖറിയ എന്നിവർ പ്രസംഗിച്ചു
