Ultimate magazine theme for WordPress.

പിവൈപിഎ മലപ്പുറം മേഖല പ്രവർത്തനോദ്‌ഘാടനം

നിലമ്പൂർ: പിവൈപിഎ മലപ്പുറം മേഖല പ്രവർത്തനോദ്‌ഘാടനം സെപ്റ്റം. 2ന് രാവിലെ 9 മുതൽ ഐപിസി എടക്കര കാർമ്മേൽ സഭാഹാളിൽ നടക്കും. പിവൈപിഎ കേരള സ്റ്റേറ്റ് സെക്രട്ടറി ജസ്റ്റിൻ നെടുവേലിൽ ഉദ്‌ഘാടനം നിർവഹിക്കും. സ്റ്റേറ്റ് പ്രസിഡന്റ് ഇവാ. ഷിബിൻ ജി. സാമുവേൽ മുഖ്യസന്ദേശം നൽകും. ഐപിസി കേരള സ്റ്റേറ്റ് സോഷ്യൽ വെൽഫെയർ ബോർഡ് ചെയർമാൻ സജി മത്തായി കാതേട്ട്, പിവൈപിഎ കേരള സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി സന്ദീപ് വിളമ്പുകണ്ടം എന്നിവർ പങ്കെടുക്കും.

ഐപിസി ജനറൽ കൗൺസിൽ മെബർ ജെയിംസ് വർക്കി , മേഖലയിലെ സെന്റർ ശുശ്രൂഷകന്മാരായ ജോൺ ജോർജ്, വർഗീസ് മാത്യു, കെ.സി.ഉമ്മൻ, ബിജോയ് കുര്യാക്കോസ്, ജോയ് പോൾ, സി.സി. ബാബു, വി.ടി. അന്ത്രയോസ് എന്നിവർ ആശംസകൾ അറിയിക്കും.

മേഖല ഭാരവാഹികളായ ഇവാ. സന്തോഷ്‌ എൻ.ടി. (പ്രസിഡന്റ്), ഇവാ. ബിബിൻ കെ , ലിനു റോബി (വൈസ് പ്രസിഡണ്ടുമാർ ), ഷിജോ വർഗീസ് (സെക്രട്ടറി), ഇവാ. പ്രിൻസ് ചാക്കോ ജോൺ, ഫിലോസ് ബെന്നി (ജോയിന്റ് സെക്രട്ടറിമാർ), സിസ്റ്റർ ലെന കെ.വി. (ട്രഷറർ), ജോബിൻ ജോസഫ് (പബ്ലിസിറ്റി കൺവീനർ), വിൽ‌സൺ എബ്രഹാം ജോസ് (ടാലന്റ് കൺവീനർ) എന്നിവർ നേതൃത്വം നൽകും.

Sharjah city AG