കേപ് ടൗണ്‍: ഉക്രൈനിലെ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യ ആഗ്രഹിക്കുന്നുണ്ടെന്ന് പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. പടിഞ്ഞാറും അതിന്റെ ഉപഗ്രഹങ്ങളും അഴിച്ചു വിട്ട യുദ്ധം അവസാനിപ്പിക്കാന്‍ ആഗ്രഹമുണ്ടെന്ന് പുടിന്‍ ദക്ഷിണാഫ്രിക്കയില്‍ വെച്ച് നടക്കുന്ന 15ാമത് ബ്രിക്‌സ് ഉച്ചകോടിയില്‍ പറഞ്ഞു.
‘ലോകത്ത് തങ്ങളുടെ ആധിപത്യം നിലനിര്‍ത്താനുള്ള നിരവധി പാശ്ചാത്യ രാജ്യങ്ങളുടെ ആഗ്രഹം ഉക്രൈനെ കടുത്ത പ്രതിസന്ധിയിലേക്ക് നയിച്ചു. ഉക്രൈനിന്റെയും പാശ്ചാത്യരുടെയും നടപടികളോടുള്ള നിര്‍ബന്ധിത പ്രതികരണമായിരുന്നു യുദ്ധം,’ പുടിന്‍ പറഞ്ഞു. വരാനിരിക്കുന്ന ബ്രിക്‌സ് ഉച്ചകോടിയുടെ അധ്യക്ഷരെന്ന നിലയില്‍ 2024 ഒക്ടോബറില്‍ കസാനില്‍ ഒരു ഉച്ചകോടി സംഘടിപ്പിക്കാന്‍ പദ്ധതിയിടുന്നതായും പുടിന്‍ പറഞ്ഞു
